നൊവാക് ജോകോവിച്ച് കെയ് നിഷികോറിയെയും, റാഫേൽ നദാൽ യുവാൻ മാർട്ടിൻ ഡെൽപോട്രോയെയും നേരിടും

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ പുരുഷ സെമി ഫൈനൽ ലൈനപ്പായി. മുൻ ചാമ്പ്യൻ നൊവാക് ജോകോവിച്ച് ജപ്പാൻ താരം കെയ്‌ നിഷികോറിയെയും ലോക ഒന്നാം നമ്പർതാരം റാഫേൽ നദാൽ അർജൻറീനൻ താരം യുവാൻ മാർട്ടിൻ ഡെൽപോട്രോയെയും നേരിടും. 

റോജർ ഫെഡററെ അട്ടിമറിച്ചെത്തിയ ജോൺ മിൽമനെ തോൽപിച്ചാണ് ജോകോവിച്ച് സെമിയിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ജോകോവിച്ചിന്‍റെ ജയം. സ്കോർ 6.3, 6.4, 6.4. മാരിൻ ചിലിച്ചിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപിച്ചാണ് നിഷികോറി സെമിയിലെത്തിയത്.