ജൂണില്‍ നടക്കുന്ന റഷ്യ ഫുട്ബോള്‍ ലോകകപ്പില്‍ ഏറ്റവും വലിയ മാറ്റത്തിന് തയ്യാറെടുത്ത് ഫിഫ
മോസ്കോ: ജൂണില് നടക്കുന്ന റഷ്യ ഫുട്ബോള് ലോകകപ്പില് ഏറ്റവും വലിയ മാറ്റത്തിന് തയ്യാറെടുത്ത് ഫിഫ. മത്സരങ്ങള്ക്ക് വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗപ്പെടുത്താനാണ് തീരുമാനമായത്.സൂറിച്ചില് നടന്ന ഇന്റര്നാഷണല് ഫുട്ബോള് അസോസിയേഷന് ബോര്ഡാണ് ഇക്കാര്യം തീരുമാനിച്ചത്.
മാര്ച്ച് 16ന് നടക്കുന്ന യോഗത്തിലാകും ഇതുസംബന്ധിച്ച് അവസാന തീരുമാനത്തില് എത്തുകയെന്ന് ഫിഫ പ്രസിഡന്റ് ജിയാണി ഇന്ഫന്റിനോ പറഞ്ഞു.
ഈ വര്ഷം ജൂണിലാണ് ലോകകപ്പ് ആരംഭിക്കുക. ഓഫ്സൈഡ്, പെനാല്റ്റി, ഫൗള് തുടങ്ങിയവ വീഡിയോ വിശകലനത്തിലൂടെ പരിശോധിച്ച് റഫറിമാര്ക്ക് തീരുമാനമെടുക്കാന് സാധിക്കുന്നതാണ് വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം.
ദീര്ഘകാലമായി ക്ലബ്ബുകളും പരിശീലകരും ഇതിനായി ആവശ്യം ഉന്നയിക്കുന്നുണ്ട്. വിഎആര് മല്സരത്തിന്റെ സൗന്ദര്യം നശിപ്പിക്കുമെന്നും വേഗത കുറയ്ക്കുമെന്നും വിമര്ശകര് ചൂണ്ടിക്കാട്ടുന്നു. റഫറിയുടെ അധികാരം നഷ്ടപ്പെടുമെന്നും ഇതിനാല് കാല്പന്തിന്റെ സജീവത നഷ്ടപ്പെടുമെന്നുമാണ് വിമര്ശനം.
