ബംഗളൂരു: ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന ടി20 ജയിച്ച് ഇംഗ്ലണ്ടിന് എതിരെ ഇന്ത്യന്‍ മണ്ണില്‍ നടന്ന പരമ്പരകള്‍ എല്ലാം വിജയിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ കോഹ്ലി. ധോണിയുടെ പിന്‍ഗാമിയായി എത്തി വിജയങ്ങള്‍ മാത്രം നേടുന്ന ക്യാപ്റ്റനായ കോഹ്ലിക്ക് പത്രക്കാരെ നേരിടുന്നതിലും ധോണിയുടെ ശൈലിയാണെന്ന് ആരും പറയും. അതിന് ഉദാഹരണമായിരുന്നു അവസാന ടി20ക്ക് ശേഷമുള്ള വാര്‍ത്ത സമ്മേളനം.

ഒരു പത്രക്കാരന്‍ കോഹ്ലിയോട് ചോദിച്ച ചോദ്യം ഇങ്ങനെ...
ടി20യില്‍ ഓപ്പണറായി അരങ്ങേറി മോശം ഫോം ആണല്ലോ..എന്തുതോന്നുന്നു.?

കോഹ്ലിയുടെ മറുപടി ഇങ്ങനെ
'ഞാന്‍ ഐപിഎല്ലിലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിരുന്നു, നാല് സെഞ്ച്വറിയും നേടിയിരുന്നു, അന്ന് ജനങ്ങള്‍ പറഞ്ഞു അത് വിപ്ലവകരമായ തീരുമാനമാണെന്ന്, എന്നാലിപ്പോള്‍ രണ്ട് കളി എനിക്ക് മികച്ച സ്‌കോര്‍ ചെയ്യാനായില്ല, അപ്പോഴേക്കും ഇത് പ്രശ്‌നമായോ, പരമ്പര ജയിക്കാനായതില്‍ ഏറെ സന്തോഷമുണ്ട്. ഓപ്പണറെന്ന നിലയിലുള്ള എന്റെ പ്രകടനം അത്ര കാര്യമായി എടുക്കുന്നില്ല. രണ്ട് ഇന്നിങ്‌സുകളിലായി ഞാന്‍ എഴുപതിലധികം റണ്‍സ് നേടിയിരുന്നെങ്കില്‍ താങ്കള്‍ ഈ ചോദ്യം ചോദിക്കുമായിരുന്നോ? ഇല്ലല്ലോ? അതുകൊണ്ട് ഈ പരമ്പര ആസ്വദിക്കൂ. ഞങ്ങളെ സംബന്ധിച്ചിടത്തോളം മികച്ച ഒരു ജയമായിരുന്നു അത് ''