Asianet News MalayalamAsianet News Malayalam

വിജയ് ഹസാരെ ട്രോഫി: തുടക്കം പാളിയിട്ടും മുംബൈയ്ക്ക് ത്രസിപ്പിക്കുന്ന കിരീടം

ഫൈനലില്‍ ഗൗതം ഗംഭീറിന്‍റെ ഡല്‍ഹിക്കെതിരെ നാല് വിക്കറ്റിനായിരുന്ന ശ്രേയാസ് അയ്യരുടെയും സംഘത്തിന്‍റെയും വിജയം. ലാഡിന്‍റെയും താരെയുടെയും ചെറുത്തുനില്‍പാണ്...

Vijay Hazare Trophy 2018 19 Mumbai Won the Title
Author
Bengaluru, First Published Oct 20, 2018, 5:06 PM IST

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി കിരീടം മുംബൈയ്ക്ക്. ഫൈനലില്‍ ഗൗതം ഗംഭീറിന്‍റെ ഡല്‍ഹിക്കെതിരെ നാല് വിക്കറ്റിനായിരുന്ന ശ്രേയാസ് അയ്യരുടെയും സംഘത്തിന്‍റെയും വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഡല്‍ഹി 45.4 ഓവറില്‍ 177 റണ്‍സിന് പുറത്തായപ്പോള്‍ മുംബൈ 35 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഷാ, രഹാനെ, ശ്രേയാസ്, സൂര്യകുമാര്‍ എന്നിവരെ തുടക്കത്തിലെ നഷ്ടമായെങ്കിലും ലാഡിന്‍റെയും താരെയുടെയും മികവാണ് ജയം സമ്മാനിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി 41 റണ്‍സ് എടുത്ത ഹിമ്മത്താണ് ടോപ് സ്‌കോറര്‍. ഗംഭീര്‍(1), ഉന്‍മുക്‌ത് (13), മനന്‍(5) എന്നിവരുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായപ്പോള്‍ മൂന്ന് വിക്കറ്റിന് 21 റണ്‍സ് എന്ന നിലയില്‍ ഡല്‍ഹി തകര്‍ന്നിരുന്നു. ഷോരോ(31), റാണ(13), ലളിത്(6), നേഗി(21), സുബോത്(25), നവ്ദീപ്(7) എന്നിങ്ങനെയായിരുന്നു പിന്നീട് വന്നവരുടെ സ്‌കോര്‍. മുംബൈക്കായി കുല്‍ക്കര്‍ണിയും ശിവമും മൂന്നും ദേശ്പാണ്ഡെ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ മുംബൈയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഷാ(8), രഹാനെ(10), സൂര്യകുമാര്‍(4) ശ്രേയാസ്(7) എന്നീ പ്രമുഖര്‍ പുറത്താകുമ്പോള്‍ മുംബൈയുടെ സ്‌കോര്‍ 40 റണ്‍സ് മാത്രം. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് 48 റണ്‍സുമായി ലാഡും 71 റണ്‍സുമായി താരെയും മുംബൈയെ കരകയറ്റി. ഇതോടെ മുംബൈ ഏറെക്കുറെ ജയമുറപ്പിച്ചിരുന്നു. പിന്നീട് വന്ന ശിവം 12 പന്തില്‍ 19 റണ്‍സുമായി അതിവേഗം മുംബൈയെ കിരീടത്തിലെത്തിച്ചു. സൈനി മൂന്നും മനനും ലളിതും കുല്‍വന്തും ഓരോ വിക്കറ്റുകളും വീഴ്ത്തി. 

Follow Us:
Download App:
  • android
  • ios