മുംബൈ: പ്രൊഫഷണല്‍ ബോക്‌സര്‍ ആയതിന് ശേഷം ഇടിക്കൂട്ടില്‍ തോല്‍വി അറിയാതെ മുന്നേറുന്ന വിജേന്ദര്‍ സിംഗ് വീണ്ടും സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ പോരിനിറങ്ങുന്നു. ഏപ്രിലില്‍ ആണ് വിജേന്ദര്‍ ഈ വര്‍ഷത്തെ ആദ്യ പോരിനിറങ്ങുന്നത്. ഏപ്രില്‍ ഒന്നിന് മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ ചൈനീസ് താരംസുല്‍ഫിക്കര്‍ മൈമൈതിയാലിയാണ് വിജേന്ദറിന്റെ എതിരാളി.
ഏഷ്യാ പസഫിക് ചാമ്പ്യനായ വിജേന്ദര്‍ ഇതുവരെ റിംഗിലിറങ്ങിയ എട്ട് മത്സരത്തിലും ജയിച്ചു. ഏഴിലും നോക്കൗട്ട് വിജയം. 2015ല്‍ പ്രൊഫഷണല്‍ ബോക്‌സറായ സുല്‍ഫിക്കര്‍ എട്ട് മത്സരങ്ങളില്‍ ഏഴിലും ജയിച്ചു. അഞ്ചെണ്ണം നോക്കൗട്ട് വിജയം.
പ്രൊഫഷണല്‍ ബോക്‌സിംഗിലേക്ക് തിരിഞ്ഞ ഇന്ത്യയുടെ അഖില്‍ കുമാറും ജിതേന്ദര്‍ കുമാറും മുംബൈയില്‍ മത്സരത്തിനിറങ്ങും. ഇവരുടെ എതിരാളികളെ പ്രഖ്യാപിച്ചിട്ടില്ല.
