ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ അത്‍ലറ്റിക്സിൽ നിന്ന് വിരമിച്ചു
ദില്ലി: ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ അത്ലറ്റിക്സിൽ നിന്ന് വിരമിച്ചു. ഏഷ്യൻ ഗെയിംസിന് മൂന്നു മാസം മാത്രം ശേഷിക്കേയാണ് ഇന്ത്യയുടെ മെഡൽപ്രതീക്ഷയായിരുന്ന വികാസിന്റെ വിരമിക്കൽ പ്രഖ്യാപനം. ദേശീയ റെക്കോർഡിന് ഉടമയായ വികാസ് 2014ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിരുന്നു. ലണ്ടൻ ഒളിംപിക്സിലെ ഫൈനലിസ്റ്റാണ് വികാസ് ഗൗഡ.
