വണ്ടര്‍ ടീനേജര്‍ വിനീഷ്യസ് ജൂനിയറിനെ ആദ്യമായി ലാ ലിഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി റയല്‍ മാഡ്രിഡ്. ഇന്ന് എസ്പാന്‍യോളിനെതിരെ വിനീഷ്യസിന്‍റെ അരങ്ങേറ്റം പ്രതീക്ഷിച്ച് ആരാധകര്‍.
മാഡ്രിഡ്: ബ്രസീലിയന്‍ കൗമാര സെന്‍സേഷന്‍ വിനീഷ്യസ് ജൂനിയറിനെ ആദ്യമായി ലാ ലാ ലിഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി റയല്‍ മാഡ്രിഡ്. ഇന്ന് രാത്രി എസ്പാന്‍യോളിനെ നടക്കുന്ന മത്സരത്തിനുള്ള 20 അംഗ സ്‌ക്വാഡിലാണ് 18കാരനായ താരത്തെ ഉള്‍പ്പെടുത്തിയത്. ക്രൂസ്, കാര്‍വഹാല്‍ എന്നിവര്‍ സ്‌ക്വാഡിലില്ല എന്നതും ശ്രദ്ധേയമാണ്.
ഫ്ലെമെന്‍ഗോയില്‍ നിന്ന് 40 മില്യണ്‍ യൂറോയ്ക്ക് റയലിലെത്തിയ താരത്തിന് ഇതുവരെ റിസര്‍വ് ടീമില്‍ മാത്രമാണ് അവസരം ലഭിച്ചത്. എന്നാല്‍ പ്രീ സീസണ്‍ മത്സരത്തില്‍ താരത്തെ റയല്‍ കളിപ്പിച്ചിരുന്നു. റിസര്‍വ് ടീമിനായി മൂന്ന് മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ വിനീഷ്യസിന് നേടാനായി. ലാ ലിഗയില്‍ നിലവില്‍ 10 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.
