മുംബൈ:മഹാരാഷ്ട്രയിലെ വരള്‍ച്ചാ പ്രശ്നത്തിലേക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരുകൂടി വലിച്ചിട്ട സുഹൃത്ത് വിനോദ് കാംബ്ലിയ്ക്കുനേരെ ട്വിറ്ററില്‍ പരിഹാസപ്പെരുമഴ. മഹാരാഷ്ട്രയിലെ രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഫൈനല്‍ അടക്കം മത്സരങ്ങള്‍ മാറ്റിവെച്ചതിനെക്കുറിച്ചായിരുന്നു കാംബ്ലിയുടെ പരാമര്‍ശം. വരള്‍ച്ചമൂലം ഐപിഎല്‍ മത്സരങ്ങള്‍ മുംബൈയില്‍ നിന്ന് മാറ്റിയതിനെക്കുറിച്ച് പറയാന്‍ ഏറ്റവും അനുയോജ്യന്‍ ഭാരതരത്നമാണെന്നായിരുന്നു കാംബ്ലിയുടെ പരിഹാസച്ചുവയുള്ള ട്വീറ്റ്.
എന്നാല്‍ കാംബ്ലിയുടെ ട്വീറ്റിനെതിരെ സച്ചിന്‍ ആരാധകര്‍ രൂക്ഷമായാണ് പ്രതികരിച്ചത. സുഹൃത്തായാല്‍ ഇങ്ങനെ വേണമെന്നായിരുന്നു ഒരു ആരാധകന്റെ മറുപടി. ഒരുകാലത്ത് ഏറ്റലും അടുത്ത സുഹൃത്തുക്കളും ടീം ഇന്ത്യയിലെ സഹതാരങ്ങളുമായിരുന്ന സച്ചിനും കാംബ്ലിയും അടുത്തകാലത്ത് അത്ര രസത്തിലായിരുന്നില്ല. സച്ചിന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ കാംബ്ലിയുടെ പേര് പറയാതിരുന്നത് ഇരുവരും തമ്മിലുള്ള അകല്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.
