മുന്‍ സിഎജി വിനോദ് റായിയെ ബി.സി.സി.ഐ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. നാല് പേരാണ് ബോര്‍ഡിന്റെ ഇടക്കാല സമിതിയിലുള്ളത്. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, വനിതാ ക്രിക്കറ്റര്‍ ഡയാന എഡുല്‍ജി, വിക്രം ലിമായെ എന്നാവരാണ് ഇടക്കാല സമിതിയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.
അധ്യക്ഷ സ്ഥാനത്തേക്ക് വിനോദ് റായിയുടെ പേര് നേരത്തെ തന്നെ പറഞ്ഞുകേട്ടിരുന്നെങ്കിലും മറ്റ് മൂന്ന് പേരും അപ്രതീക്ഷിതമായാണ് സമിതിയില്‍ ഇടം പിടിച്ചത്. ഐ.ഡി.ബി.ഐ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് വിക്രം ലിമായെ. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായ ഡയാന എഡുല്‍ജി മാത്രമാണ് ക്രിക്കറ്റ് രംഗവുമായി നേരിട്ട് ബന്ധമുള്ളത്.
