മെല്‍ബണ്‍: ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ വിമർശനം ഏറ്റുവാങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് മുൻ നായകൻ മൈക്കൽ ക്ലാർക്കിന്‍റെ പിന്തുണ. ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകരുടെ മോശം വാർത്തകളെക്കുറിച്ച് കോലി ചിന്തിക്കേണ്ടതുപോലുമില്ലെന്ന് ക്ലാർക്ക് പറഞ്ഞു. കോലിയെ താനും ഓസ്ട്രേലിയയിലെ ക്രിക്കറ്റ് പ്രേമികളും ഇഷ്ടപ്പെടുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒന്നോ രണ്ടോ റിപ്പോർട്ടർമാരാണ് കോലിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതേക്കുറിച്ച് ആലോചിച്ച് സ്മിത്തും സമയം കളയരുതെന്നും ക്ലാർക്ക് പറഞ്ഞു. ഡെയ്‍ലി ടെലഗ്രാഫ് പത്രം കോലിയെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോടാണ് ഉപമിച്ചത്. ട്രംപിനെ പോലെ എല്ലാറ്റിനും
മാധ്യമങ്ങളെ പഴിക്കുകയാണ് കോലിയുടെ ശീലമെന്നായിരുന്നു ഓസീസ് മാധ്യമങ്ങളുടെ വിമര്‍ശനം.