ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഒരു ദിവസത്തെ പരസ്യ വരുമാനം ഏകദേശം അഞ്ചു കോടി രൂപ. എക്കണോമിക് ടൈംസ് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വരുമാനത്തിന്റെ കാര്യത്തില്‍ കോലി ടീം ഇന്ത്യയുടെ മുന്‍ നായകന്‍ ധോണി ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ് രണ്‍ബീര്‍ കപൂര്‍ എന്നിവരെയാണ് പിന്നിലാക്കിയത്.

പെപ്‌സികോയും പ്യൂമയുമായുള്ള കരാറിനെ തുടര്‍ന്നാണ് കോലിയുടെ വരുമാനം കൂടിയത്. പ്യൂമയുമായി എട്ടു വര്‍ഷത്തേക്ക് 110 കോടി രൂപയുടെ കരാറാണ് കോലി ഒപ്പുവെച്ചത്. ഇത്രയും ഉയര്‍ന്ന തുകയ്ക്ക് പരസ്യകരാറൊപ്പിടുന്ന ആദ്യ ഇന്ത്യന്‍ കായിക താരമാണ് കോലി. 18 ബ്രാന്‍ഡുകളുമായാണ് കോലിക്ക് നിലവില്‍ കരാറുള്ളത്.