ദില്ലി: ടെസ്റ്റില്‍ 5000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 30.3 ഓവറില്‍ പോസര്‍ ലക്മലിനെ ബൗണ്ടറി നേടിയാണ് കോലി നേട്ടത്തിലെത്തുന്ന 11-ാം ഇന്ത്യന്‍ താരമായത്. 105 ഇന്നിംഗ്സുകളില്‍ നിന്ന് അയ്യായിരം തികച്ച കോലി വേഗത്തില്‍ നേട്ടം പിന്നിട്ട 14-ാം താരവും നാലാമത്തെ ഇന്ത്യന്‍ താരവുമായി.
95 ഇന്നിംഗ്സുകളില്‍ നിന്ന് നാഴികക്കല്ല് പിന്നിട്ട സുനില്‍ ഗവാസ്കറാണ് വേഗതയില്‍ 5000 പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരം. ടെസ്റ്റില്‍ 20-ാം സെഞ്ചുറിയും കോലി പൂര്‍ത്തിയാക്കി. 5000 റണ്‍സ് പിന്നിട്ട പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കോലി. 25 വയസും 301 ദിവസവും പ്രായമുള്ളപ്പോള്‍ നേട്ടത്തിലെത്തിയ സച്ചിനാണ് കോലിയുടെ മുന്നിലൂള്ളത്.
