ടാറ്റൂ വരച്ച് കോലിയുടെ ഒഴിവുകാല ആഘോഷം

First Published 4, Mar 2018, 10:56 AM IST
virat kohli adds another tattoo
Highlights
  • കോലിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏകദിന-ടി20 പരമ്പരകളില്‍ ഇന്ത്യയെ ചരിത്ര വിജയത്തിലെത്തിച്ച നായകണ് വിരാട് കോലി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ നായകന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ശ്രീലങ്കയില്‍ ചൊവ്വാഴ്ച്ച ആരംഭിക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ നിന്ന് കോലിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. കോലിക്ക് പകരം ഇന്ത്യയെ രോഹിത് ശര്‍മ്മയാണ് ശ്രീലങ്കയില്‍ നയിക്കുന്നത്. 

ഇന്ത്യന്‍ ടീമിന്‍റെ തുടര്‍ച്ചയായ മത്സരങ്ങള്‍ക്കിടയില്‍ ലഭിച്ച ഇടവേള ആസ്വദിക്കുകയാണ് വിരാട് കോലി. ഒഴിവുദിനം ആഘോഷത്തിന്‍റെ ഭാഗമായി കയ്യില്‍ പുതിയ ടാറ്റൂ പതിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. കോലിയുടെ ടാറ്റൂ പ്രണയം പ്രസിദ്ധമാണ്. ശിവന്‍, കൈലാസം, മാനസരോവര്‍ എന്നിവയ്ക്കൊപ്പം ഹിന്ദിയില്‍ മാതാപിതാക്കളുടെ പേരും ടെസ്റ്റ്- ഏകദിന ക്യാപ്പ് നമ്പറുകളും പുതിയ ടാറ്റൂവില്‍ കോലി എഴുതിച്ചേര്‍ത്തിട്ടുണ്ട്. 

loader