ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരാ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി തികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി ഫോമിലേക്ക് മടങ്ങിയെത്തിയതിന് പുറമെ കൈക്കലാക്കിയത് ഒരുപിടി അപൂര്‍വ റെക്കോര്‍ഡുകള്‍. അവയില്‍ ചിലത് ഇതാ.

ടെസ്റ്റില്‍ രണ്ട് ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന ബഹുമതി കൊഹ്‌ലിക്ക് സ്വന്തമായി.

ഒരുവര്‍ഷം ടെസ്റ്റില്‍ രണ്ട് ഡബിള്‍ സെഞ്ചുറി തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി ഇതോടെ കൊഹ്‌ലി.

നാലാം വിക്കറ്റില്‍ കൊഹ്‌ലിയും രഹാനെയും ചേര്‍ന്ന് നേടിയ 365 റണ്‍സ് നാലാം വിക്കറ്റിലെ ഇന്ത്യന്‍ റെക്കോര്‍ഡാണ്. സച്ചിനും ലക്ഷ്മണും ചേര്‍ന്ന് ഓസ്ട്രേലിയക്കെതിരെ നേടിയ 353 റണ്‍സായിരുന്നു ഇതിനു മുമ്പത്തെ റെക്കോര്‍ഡ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം നാട്ടില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യ 400 കടക്കുന്നത് ഇതാദ്യമായാണ്.