ദില്ലി: കളിക്കാര്‍ക്ക് കൂടുതല്‍ വിശ്രമം കിട്ടുന്ന വിധത്തില്‍ ക്രിക്കറ്റ് പരമ്പരകള്‍ ക്രമീകരിക്കുമെന്ന് ബിസിസിഐ ഭരണസമിതി തലവന്‍ വിനോദ് റായ്. ബിസിസിഐയുടെ വരുമാനവുമായി താരതമ്യപ്പെടുത്തിയ ശേഷം കളിക്കാരുടെ പ്രതിഫലത്തില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ നായകന്‍ വിരാട് കോലി, മഹേന്ദ്ര സിംഗ് ധോണി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.
അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേഷണ അവകാശം 16300 കോടി എന്ന റെക്കോര്‍ഡ് തുകയ്ക്ക് സ്റ്റാര്‍ സ്പോര്‍ട്‌സിന് നല്കിയിരുന്നു. ഈ ലാഭത്തിലെ ഒരു വിഹിതം ആവശ്യപ്പെട്ടാണ് വിരാട് കോലിയും മഹേന്ദ്ര സിംഗ് ധോണിയും ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായിയുമായി ചര്‍ച്ച നടത്തിയത്. തുടര്‍ച്ചായ പരമ്പരകള്‍ക്കിടെ താരങ്ങള്‍ക്ക് വിശ്രമം വേണമെന്ന് കോലി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
