ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ടെസ്റ്റ് ജയത്തോടെ ഒരുപിടി റെക്കോഡുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. അഡ്‌ലെയ്ഡില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ ആദ്യ വിജയത്തിലേക്ക് നയിച്ചത്.

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ടെസ്റ്റ് ജയത്തോടെ ഒരുപിടി റെക്കോഡുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. അഡ്‌ലെയ്ഡില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ ആദ്യ വിജയത്തിലേക്ക് നയിച്ചത്. ചേതേശ്വര്‍ പൂജാരയുടെയും അജിന്‍ക്യ രഹാനെയുടെയും പേര് മറക്കാന്‍ കഴിയില്ല. എങ്കിലും ബൗളര്‍മാര്‍ക്ക് കൂടുതല്‍ പങ്കുണ്ടായിരുന്നു. ജയത്തോടൊപ്പം ചില റെക്കോഡുകളും ഇന്ത്യക്ക് സ്വന്തമാക്കാനായി. 

1. പത്ത് വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റ് ജയം

വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീം 10 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയില്‍ ഒരു ജയം സ്വന്തമാക്കുന്നത്. 2008ല്‍ അനില്‍ കുംബ്ലെയ്ക്ക് കീഴില്‍ പെര്‍ത്തിലാണ് ഇന്ത്യ അവസാനമായി വിജയിച്ചത്. ഓസ്‌ട്രേലിയയില്‍ ഒന്നാം ടെസ്റ്റില്‍ തന്നെ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമായിട്ടാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ജയിക്കുന്ന അപൂര്‍വ നേട്ടവും കോലിപ്പടയ്ക്ക് ലഭിച്ചു. 

Scroll to load tweet…

2. കോലിക്ക് വ്യക്തിഗത നേട്ടം

ഓസ്‌ട്രേലിയയില്‍ വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി വിരാട് കോലി. തന്റെ 18ാം ഇന്നിങ്‌സിലാണ് കോലി 1000 റണ്‍സ് നേടിയത്. വിവിഎസ് ലക്ഷ്മണിന്റെ റെക്കോഡാണ് കോലി മറികടന്നത്. ലക്ഷ്മണ്‍ 19 ഇന്നിങ്സില്‍ നിന്നാണ് 1000 റണ്‍ നേടിയത്. കോലിയുടെ കീഴില്‍ 25ാം ടെസ്റ്റ് വിജയമാണിത്. 15 വിജയങ്ങള്‍ നാട്ടിലും 10 വിജയങ്ങള്‍ എവേ ഗ്രൗണ്ടിലും. ഓവര്‍സീസില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡ് സ്വന്തമാക്കാന്‍ കോലിക്ക് രണ്ട് വിജയങ്ങള്‍കൂടി മതി.

Scroll to load tweet…

3. ഷമി വിക്കറ്റ് വേട്ട നടത്തിയ വര്‍ഷം

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകളാണ് മുഹമ്മദ് ഷമി വീഴ്ത്തിയത്. ഈവര്‍ഷം ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറായി ഷമി. 

5. ഋഷഭ് പന്തിന്റെ ക്യാച്ച് റെക്കോഡ്

ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന ലോക റെക്കോഡിനൊപ്പമാണ് പന്തെത്തിയത്. 11 ക്യാച്ചുകളാണ് പന്ത് ടെസ്റ്റില്‍ ഒന്നാകെ സ്വന്തമാക്കിയത്. ഇതില്‍ ആറെണ്ണം ആദ്യ ഇന്നിങ്‌സിലും അഞ്ച് ക്യാച്ചുകള്‍ രണ്ടാം ഇന്നിങ്‌സിലും. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന് എം.എസ് ധോണിയുടെ നേട്ടത്തിനൊപ്പമെത്താനും പന്തിന് സാധിച്ചിരുന്നു. ഒരു ടെസ്റ്റില്‍ 10 ക്യാച്ച് വീതമെടുത്ത ഓസീസ് മുന്‍ വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റ്, ബോബ് ടെയ്‌ലര്‍ (ഇംഗ്ലണ്ട്) വൃദ്ധിമാന്‍ സാഹ (ഇന്ത്യ) എന്നിവരെ മറികടക്കാനും പന്തിനായി.

Scroll to load tweet…

6. പൂജാര ഇനി സൗരവ് ഗാംഗുലിക്കൊപ്പം

ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ ചേതേശ്വര്‍ പൂജാര മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കൊപ്പമെത്തി. ആദ്യ ഇന്നിങ്‌സില്‍ 123 റണ്‍സാണ് പൂജാര നേടിയത്. ഇതോടെ ടെസ്റ്റ് കരിയറില്‍ 16 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കാന്‍ പൂജാരയ്ക്ക് സാധിച്ചു. ഗാംഗുലി ടെസ്റ്റ് കരിയറില്‍ ഒന്നാകെ നേടിയത് 16 സെഞ്ചുറികള്‍. ടെസ്റ്റില്‍ 5000 റണ്‍സും പൂജാര നേടി. ഇന്ത്യക്ക് വേണ്ടി 5000 റണ്‍സ് നേടുന്ന 12ാം താരമാണ് പൂജാര. ഇനി 150 റണ്‍ കൂടി നേടിയാല്‍ ഇതിഹാസ താരം കപില്‍ ദേവി (5248)നെ മറികടക്കാനും പൂജാരയ്ക്കും സാധിക്കും.

Scroll to load tweet…