വീരാട് കോഹ്ലി അനുഷ്ക ശര്‍മ്മ വിവാഹ നിശ്ചയം ജനുവരി 1ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ ചാനലായ ന്യൂസ് 18ന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും തമ്മില്‍ വളരെ നാളായി പ്രണയത്തിലാണ്.

ഉത്തരാഖണ്ഡിലെ നരേന്ദ്രനഗറിലെ ഹോട്ടല്‍ ആനന്ദിലാണ് വിഹാവ നിശ്ചയ ചടങ്ങ് നടക്കുക എന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ ഇതുവരെ ഇരുവരുമായി ബന്ധപ്പെട്ടവര്‍ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. 

കോഹ്ലിയുടെയും അനുഷ്കയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിന് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്.