കൊല്‍ക്കത്ത: എതിരാളികള്‍ പോലും പ്രകീര്‍ത്തിക്കും രീതിയിലാണ് ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി റണ്‍വേട്ട നടത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 34-ാം സെഞ്ചുറി തികച്ച കോലിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. ഇതില്‍ കൂടുതല്‍ ശ്രദ്ധേയമായത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ അഭിനന്ദനമാണ്. 

ഏകദിന ക്രിക്കറ്റില്‍ സച്ചിനോളം മികച്ച താരമാണ് കോലിയെന്ന് കൊല്‍ക്കത്തയുടെ ദാദ അഭിപ്രായപ്പെട്ടു. ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. സച്ചിന്‍ 452 ഇന്നിംഗ്സുകളില്‍ നിന്ന് 49 സെഞ്ചുറി തികച്ചപ്പോള്‍‍, കോലി 197 ഇന്നിംഗ്സില്‍ 34ലെത്തിയതാണ് ഗാംഗുലിയെ വിസ്‌മയിപ്പിച്ചത്.