ടീം ഇന്ത്യയുടെ നായകൻ വിരാട് കോലി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കഴിഞ്ഞ ടെസ്റ്റ് മത്സരത്തില്‍ വിരാട് കോലി 97ഉം 103ഉം റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ടിനെ 203 റണ്‍സിന് പരാജയപ്പെടുത്തുന്നതില്‍ വിരാട് കോലിയുടെ 200 റണ്‍സ് നിര്‍ണ്ണായകവുമായി. ഇനിയും രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള ടെസ്റ്റ് പരമ്പരയില്‍ 1-2 എന്ന നിലയിലാണ് ഇന്ത്യ.

വിരാട് കോലി 937 റേറ്റിംഗ് പോയന്റാണ് നേടിയിരിക്കുന്നത്. കരിയറില്‍ വിരാട് കോലി നേടുന്ന ഏറ്റവും വലിയ റേറ്റിംഗ് പോയന്റുമാണ് ഇത്. കഴിഞ്ഞ ടെസ്റ്റില്‍ 23ഉം 17ഉം റണ്‍സ് മാത്രം നേടിയ വിരാട് കോലി രണ്ടാം സ്ഥാനത്തേയ്ക്ക് പോയിരുന്നു.