ധര്‍മശാല: പരിക്ക് കാരണം കളിക്കുന്നില്ലെങ്കിലും വിരാട് കോലി ഡ്രസ്സിംഗ് റൂമില്‍ അടങ്ങിയിരിക്കാന്‍ തയാറല്ല. ധര്‍മശാല ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് കുതിക്കുമ്പോള്‍ ഗ്രൗണ്ടിനകത്തും പുറത്തും കോലിയുടെ നിറസാന്നിധ്യമുണ്ട്.

ടീം അംഗങ്ങള്‍ക്ക് വെള്ളക്കുപ്പിയുമായെത്തുന്ന പന്ത്രണ്ടാമന്റെ റോള്‍ സ്വയം എറ്റെടുത്ത കോലി ഡ്രിങ്ക്സ് ഇടവേളയില്‍ ഗ്രൗണ്ടിലെത്തി ടീമിനും ക്യാപ്റ്റന്‍ രഹാനെയ്ക്കും തന്ത്രങ്ങള്‍ ഉപദേശിച്ചാണ് മടങ്ങിയത്.

ഡ്രസ്സിംഗ് റൂമിലും ഇരുപ്പുറക്കാതെ കോലി ബൗണ്ടറി ലൈനിനരികില്‍ ആകാംക്ഷപൂര്‍വം കളി കാണുന്നത് കാണാമായിരുന്നു. ഇടയ്ക്ക് ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കുല്‍ദീപ് യാദവിനടുത്തെത്തിയും കോലി ഉപദേശം നല്‍കി.