
പന്തില്‍ തുപ്പല്‍ പുരട്ടുമ്പോള്‍ കോഹ്‌ലിയുടെ വായില്‍ ച്യൂയിഗം ഉണ്ടെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പന്തിന്‍റെ തിളക്കം കൂട്ടാനായി തുപ്പല്‍ പുരട്ടാമെങ്കിലും സ്വാഭാവികത നഷ്ടമാകുന്ന രീതിയില്‍ കൃത്രിമ പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ഐസിസി ചട്ടം.
ദൃശ്യങ്ങള്‍ പ്രകാരം കോഹ്‌ലി ഇത് ലംഘിച്ചിട്ടുണ്ട്. മാച്ച് ഫീയുടെ 100 ശതമാനം വരെ പിഴ ലഭിക്കാവുന്ന കടുത്ത വഞ്ചനാ കുറ്റമാണിത്.
ഓസ്‌ട്രേലിയ്‌ക്കെതിരെ ടെസ്റ്റില്‍ മാച്ചില്‍ ചവച്ചുകൊണ്ടിരിക്കെ ഡൂപ്ലെസി പന്തില്‍ തുപ്പല്‍ ഉപയോഗിച്ച് തിളക്കം കൂട്ടാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
