കോലി ചോദിച്ചു, എന്നെക്കാള്‍ നന്നായി ഡാന്‍സ് ചെയ്യാമോ; ചലഞ്ച് ഏറ്റെടുത്ത് ധവാന്‍

കിടിലം ഡാന്‍സ് പ്രകടനവുമായി മുമ്പും ആരാധകരുടെ മനം കവര്‍ന്ന താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ആരാധകരെ ഞെട്ടിക്കുന്ന ഡാന്‍സ് പ്രകടനവുമായി വീണ്ടും എത്തിയിരിക്കുകയാണ് കോലി. ഇത്തവണ അമരിക്കന്‍ ടൂറിസ്റ്റര്‍ ട്രാവല്‍ ബാഗിന്‍റെ പ്രചരണാര്‍ഥം നടത്തിയ ഡാന്‍സ് പ്രോഗ്രാമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

സ്വന്തം ഡാന്‍സുകൊണ്ട് ഞെട്ടിക്കുക മാത്രമല്ല. ഡാന്‍സ് കഴിഞ്ഞ് തന്നേക്കാള്‍ നന്നായി ഡാന്‍സ് ചെയ്യാന്‍ കഴിയുമോ എന്ന് ഓപ്പണര്‍ ശിഖാറിനെ വെല്ലുവിളിക്കുകയും ചെയ്തു കോലി. എന്നാല്‍ വെല്ലുവിളി ഏറ്റെടുത്ത് ശിഖാര്‍ ധവാനും കരുത്തുകാട്ടി. കളിക്കളത്തിലെ സ്ഥിരം ശൈലിയില്‍ കാലുയര്‍ത്തിയും ഡാന്‍സ് ചെയ്തും ധവാനും പൊളിച്ചടുക്കി. ഇരുവരുടെയും പ്രകടനം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുകയാണിപ്പോള്‍.