ആന്‍റിഗ: സ്ട്രൈക്ക് റൈറ്റിന്‍റെ പേരില്‍ വിമര്‍ശനം നേരിടുന്ന ധോണിക്ക് പിന്തുണയുമായി വീരാട് കോലി രംഗത്ത്. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഗൗരവമായ ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് ക്യാപ്റ്റന്‍ കോലി തന്‍റെ മുന്‍ ക്യാപ്റ്റനെ പിന്തുണച്ച് രംഗത്ത് എത്തിയത്.
അദ്ദേഹം സ്ട്രേക്ക് ചെയ്ഞ്ച് ചെയ്യാതിരുന്നത് കഴിഞ്ഞ മത്സരത്തില്‍ മാത്രമല്ലല്ലോ. അതിന് മുന്‍പ് അദ്ദേഹം 70-80 സ്ട്രൈക്ക് റേറ്റ് ഉണ്ടാക്കിയിട്ടില്ലെ. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ നന്നായി കളിച്ചു. ആദ്യ കളിയിലും നന്നായി കളിച്ചു. അദ്ദേഹം നന്നായി കളിക്കുന്നു, അവിടെ ഞങ്ങള്‍ ജയിക്കുന്നില്ല എന്നത് വിഷയമല്ല. അദ്ദേഹം നന്നായി തന്നെ ബോളിനെ അടിക്കുന്നുണ്ട്.
16 കൊല്ലത്തിനുള്ളില്‍ ഏറ്റവും വേഗത കുറഞ്ഞ അര്‍ദ്ധസെഞ്ച്വറി നേടിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് കോലിയുടെ മറുപടി. 114 പന്തില്‍ നിന്നാണ് ധോണി 54റണ്‍സ് എടുത്തത്.
ഇത്തരത്തിലുള്ള ഇന്നിംഗ്സിനെ കുറ്റം പറയാന്‍ പറ്റില്ലെന്നും ഇത് ആര്‍ക്കും സംഭവിക്കാമെന്നും കോലി കൂട്ടിച്ചേര്‍ത്തു. ഇതേ റണ്‍ 100 ശതമാനം സ്ട്രൈക്ക് റൈറ്റില്‍ എടുത്തിരുന്നെങ്കില്‍ എല്ലാവര്‍ക്കും സന്തോഷമാകില്ലെ എന്ന് കോലി ചോദിച്ചു.
