സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ലീഡ് വഴങ്ങിയെങ്കിലും ഇന്ത്യയെ രക്ഷിച്ചത് വിരാട് കോലിയെന്ന ഒറ്റയാനാണ്. 21-ാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയ കോലി കൂട്ടക്കൊരുതിയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. 217 പന്തില്‍ നിന്ന് 15 ബൗണ്ടറികള്‍ സഹിതമാണ് വിരാട് കോലി 21-ാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്.
സെഞ്ചുറിയോടെ സച്ചിന്‍ തെണ്ടൂല്‍ക്കറിനു ശേഷം ആഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി വിരാട് കോലി. അതേസമയം ടെസ്റ്റ് ചരിത്രത്തിലെ മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കാനും കോലിക്കായി. സെഞ്ചുറിയോടെ കോലി ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെക്കോര്‍ഡിന് ഒപ്പമെത്തി.
ടെസ്റ്റ് ചരിത്രത്തില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനും വിരാട് കോലിയും മാത്രമാണ് എട്ട് തവണ 150ലേറെ സ്കോര്‍ ചെയ്ത നായകന്‍മാര്‍. ഒരിക്കല്‍ കൂടി 150 റണ്‍സിലേറെ സ്കോര്‍ ചെയ്താല്‍ സാക്ഷാല്‍ ബ്രാഡ്മാന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്കാകും. രണ്ട് വിക്കറ്റിന് 287 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോലി കരകയറ്റുകയായിരുന്നു.
