സെഞ്ച്യൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ അമ്പയറോട് മോശമായി പെരുമാറിയതിന് ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിഴ. മാച്ച് ഫീസിന്രെ 25 ശതമാനം വിരാട് കോലി പിഴയടക്കണം. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിനിടെയാണ് വിവാദമായ സംഭവം നടക്കുന്നത്. മഴയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ പന്തിന് സ്വിങ് നഷ്ടപ്പെട്ടിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഔട്ട്ഫീൽഡിലെ നനവ് മൂലമാണ് പന്തിന്റെ സ്വിങ്ങ് നഷ്ടമായതെന്ന് കോലി അമ്പയർമാരോട് പരാതിപ്പെട്ടിരുന്നു. 25 ആം ഓവറിൽ അമ്പയർ മൈക്കൽ ഗഫിനോട് പരാതി പറയാൻ എത്തിയ കോഹ്‌ലി അമ്പയറുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും പന്ത് വലിച്ചെറിയുകയും ചെയ്തു.