ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആധികാരിക വിജയം നേടാന്‍ ഇന്ത്യയെ തുണച്ചത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഉജ്ജ്വല സെഞ്ചുറിയും അജിങ്ക്യാ രഹാനെയുടെ അര്‍ധ സെഞ്ചുറിയുമായിരുന്നു. സ്കോര്‍ പിന്തുരുമ്പോള്‍ കോലി പുറത്തെടുക്കുന്ന മികവിനെ വാനോളം പുകഴ്‌ത്തുകയാണ് ക്രിക്കറ്റ് ലോകം.
എക്കാലത്തെയും മികച്ച ചേസര്‍ എന്നാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ വിരാട് കോലിയെ വിശേഷിപ്പിച്ചത്. മൈക്കല്‍ വോണിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, മുഹമ്മദ് കൈഫ്, സുരേഷ് റെയ്ന, പ്രഗ്യാന്‍ ഓജ തുടങ്ങിയ നിരവധി താരങ്ങളും കോലിയുടെ മികവിനെ പുകഴ്ത്തി രംഗത്തെത്തി.
