ബംഗലൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ വിജയമന്ത്രങ്ങളുമായി കോച്ച് അനില്‍ കുംബ്ലെ. പുതിയ കോച്ചായി സ്ഥാനമേറ്റതിനു തൊട്ടുപിന്നാലെ ടീമംഗങ്ങളെ കോര്‍ത്തിണക്കിയ സംഗീത വിരുന്നുമായാണ് കുംബ്ലെ ടീമിനെ ഉഷാറാക്കാനെത്തിയത്. ഇതിന്റെ ഭാഗമായി നടിയും സംഗീതജ്ഞയുമായ വസുന്ധരാ ദാസിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്ന് അരങ്ങേറി. ഞായറാഴ്ച നടന്ന പരിപാടയില്‍ ധോണിയും കൊഹ്‌ലിയും ഉള്‍പ്പെടെയുള്ള ടീം അംഗങ്ങള്‍ വിവിധ സംഗീതോപകരണങ്ങള്‍ വായിക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐ പുറത്തുവിട്ടു.
ടീം അംഗങ്ങള്‍ ഡ്രം സെറ്റുകളുമായി അണിനിരന്ന പരിപാടിക്ക് ഡ്രം സര്‍ക്കിള്‍ എന്നാണ് പേരിട്ടിരുന്നത്. വസുന്ധരയുടെ ട്രൂപ്പായ ഡ്രംജാം അംഗങ്ങളും താരങ്ങള്‍ക്കൊപ്പം അണിനിരന്നു. ഹേ റാം, മണ്‍സൂണ്‍ വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയും ഗായികയുമാണ് വസുന്ധര. ടീം ഇന്ത്യയിലെ ഐക്യം ദൃഢമാക്കുന്നതിന്റെ ഭാഗമായി സംഗീതവിരുന്നുകള്‍ ഉള്‍പ്പെടെ നിരവധി പരിപാടികളാണ് അനില്‍ കുംബ്ലെ വിഭാവനം ചെയ്തിരിക്കുന്നത്. അംഗങ്ങളെ ചെറുവിഭാഗങ്ങളായി തിരിച്ച് സീനിയര്‍ താരങ്ങളുടെ നേതൃത്വത്തില്‍ അനുഭവവിവരണ ക്ലാസ്സുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
COMING UP - #TeamIndia bonding session full video on https://t.co/CPALMFZaWL#MustWatchpic.twitter.com/gRVZFOZjL4
— BCCI (@BCCI) July 4, 2016
