പെര്‍ത്തിലെ പിച്ച് കാണുമ്പോള്‍ ഒരു സ്പിന്നറെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരശേഷം സമ്മാനദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. പിച്ചിന്റെ സ്വഭാവം തിരിച്ചറിയാനുള്ള കഴിവില്ലായ്മയും ടീം തെരഞ്ഞെടുപ്പിലെ പാകപിഴയുമാണ് കോലിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. 

കോലി പറഞ്ഞതിങ്ങനെ... പെര്‍ത്തില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ കളിപ്പിക്കേണ്ടെന്ന് തന്നെയായിരുന്നു തീരുമാനം. നാല് പേസര്‍മാരെ വച്ച് കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പേസര്‍മാര്‍ ധാരാളമാണെന്നുള്ള ചിന്ത വന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. പരാജയപ്പെടുന്ന മത്സരങ്ങളില്‍ താരങ്ങളുടെ റാങ്ക് പരിശോധിക്കുന്നത് ശരിയായി തോന്നുന്നില്ല. എങ്കിലും ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. വിക്കറ്റ് കിട്ടിയില്ലെങ്കിലും അവര്‍ മികച്ച രീതിയില്‍ പന്തെറിയുകയും വിക്കറ്റ് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നത് സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഇനി ശ്രദ്ധ അടുത്തശ്രദ്ധയിലാണെന്നും കോലി പറഞ്ഞു. 

നേരത്തെ, ടീം തെരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് തെറ്റ് പറ്റിയെന്ന് മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോന്‍ പറഞ്ഞിരുന്നു. നാല് പേസര്‍മാരെ കളിപ്പിക്കാനുള്ള തീരുമാനം ശരിയായില്ല. ജഡേജയെ കളിപ്പിക്കണമായിരുന്നു എന്നാണ് വോണ്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. ഉമേഷ് യാദവ് പൂര്‍ണ പരാജയമായപ്പോള്‍ മറ്റൊരു സ്പിന്നര്‍ ഹനുമ വിഹാരി ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഒരുപക്ഷേ, ജഡേജ ഉണ്ടായിരുന്നെങ്കില്‍ ഫലത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ ഇന്ത്യക്കായേനെ.

Scroll to load tweet…