Asianet News MalayalamAsianet News Malayalam

ആളുകള്‍ പലതും പറയും; ധോണിയെ കുറിച്ച് സന്തോഷം മാത്രം; വിമര്‍ശകരുടെ വായടപ്പിച്ച് കോലി

എം എസ് ധോണിയെ പ്രശംസകൊണ്ട് മൂടി വിരാട് കോലി. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രത്തോളം സ്‌നേഹിക്കുന്ന മറ്റൊരു താരമില്ല. ഏറ്റവും ബുദ്ധിശാലിയായ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ധോണിയെന്നും കോലി.

Virat Kohli praises MS Dhoni after winning odi series vs australia
Author
Melbourne VIC, First Published Jan 18, 2019, 10:33 PM IST

മെല്‍ബണ്‍: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയെ പ്രശംസകൊണ്ട് മൂടി വിരാട് കോലി. ഓസ്‌ട്രേലിയയിലെ കന്നി ഏകദിന പരമ്പര നേടിയ ശേഷമായിരുന്നു നായകന്‍ കോലി എം എസ് ഡിയെ കുറിച്ച് വാചാലനായത്. മെല്‍ബണ്‍ ഏകദിനത്തില്‍ ധോണി നേടിയ 87 റണ്‍സാണ് ഇന്ത്യക്ക് ജയവും പരമ്പരയും സമ്മാനിച്ചത്.

ധോണിയുടെ പ്രകടനത്തില്‍ ടീം വളരെയധികം സന്തോഷത്തിലാണ്. കൂടുതല്‍ റണ്‍സ് കണ്ടെത്താനും താളവും ആത്മവിശ്വാസവും തിരിച്ചുപിടിക്കാനും കഴിയുക വലിയ കാര്യമാണ്. പ്രത്യേകിച്ച് വളരെയധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാത്ത സന്ദര്‍ഭത്തില്‍- മത്സരശേഷം കോലി പറഞ്ഞു. തുടര്‍ച്ചയായ മൂന്ന് അര്‍ദ്ധ സെഞ്ചുറി നേടി ധോണി പരമ്പരയിലെ താരമായിരുന്നു.

ധോണി വിമര്‍ശകര്‍ക്കുള്ള മറുപടിയും കോലി നല്‍കി. പല കാര്യങ്ങളും പുറത്തുനടക്കും. ആളുകള്‍ പലതും പറയും. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രത്തോളം സ്‌നേഹിക്കുന്ന മറ്റൊരു താരവും കാണില്ല. അദേഹത്തെ സ്വതന്ത്ര്യമായി വിടുക. കാരണം, രാജ്യത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ധോണിയെന്നും കോലി പറഞ്ഞു. ഏറ്റവും ബുദ്ധിശാലിയായ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ധോണിയെന്നും കോലി കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios