ബെംഗലൂരു:നായകനെന്ന നിലയില്‍ വിരാട് കോലിക്ക് പുതിയ റെക്കോര്‍ഡ്. ഏകദിനത്തില്‍ വേഗതയില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ നായകനെന്ന റെക്കോര്‍ഡാണ് കോലിക്ക് സ്വന്തമായത്. 36 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലി 2000 റണ്‍സിലെത്തിയത്. ഏകദിനത്തില്‍ വേഗതയില്‍ 1000 റണ്‍സ് പിന്നിട്ട നായകനും കോലിയാണ്. 

17 മല്‍സരങ്ങളില്‍ നിന്നാണ് വിരാട് കോലി 1000 റണ്‍സെന്ന ചരിത്ര നേട്ടത്തിലെത്തിയത്. കഴിഞ്ഞ ജനുവരിയില്‍ ഈഡന്‍ ഗാര്‍ഡനില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു കോലിയുടെ റെക്കോര്‍ഡ്. രണ്ട് നേട്ടങ്ങളിലും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേ‌ഴ്‌സിനെയാണ് കോലി പിന്നിലാക്കിയത്.