ഇന്‍ഡോര്‍: ഇന്ത്യാ-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റിനിടെ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയിലിരുന്ന് കളി കാണുകയായിരുന്ന ഒരാള്‍ക്ക് ചുറ്റും ആരാധകര്‍ തടിച്ചുകൂടി. ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ പലരും മത്സരിച്ചു. മറ്റാരുമായിരുന്നില്ല, വിരാട് കൊഹ്‌ലിയുടെ അപരനായിരുന്നു അയാള്‍. ഈ ദൃശ്യങ്ങള്‍ ക്യാമറമാന്‍ ഒപ്പിയെടുക്കകയും സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ കാണിക്കുകയും ചെയ്തു.
ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന സാക്ഷാല്‍ വിരാട് കൊഹ്‌ലിയ്ക്കും തന്റെ അപരനെ കണ്ട് ചിരി അടക്കാനായില്ല. ഇതും ബിഗ് സ്ക്രീനില്‍ തെളിഞ്ഞു. അപ്പോഴാണ് അപരന്റെ ഒപ്പം നിന്ന് സെല്‍ഫിയെടുത്തവര്‍ പലരും അത് കൊഹ്‌ലിയല്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്. കാരണം അത്രയ്ക്കുണ്ടായിരുന്നു ഇരുവരും തമ്മിലുള്ള സാമ്യം.
