Asianet News MalayalamAsianet News Malayalam

ട്വന്‍റി20 ബാറ്റിംഗ് റാങ്കിംഗിൽ വിരാട് കോഹ്ലി ഒന്നാമത്

Virat Kohli remains top T20 batsman India rise to second on ICC rankings
Author
New Delhi, First Published Feb 3, 2017, 12:52 AM IST

ദുബായ്: ഐസിസി ട്വന്‍റി20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാംസ്ഥാനം നിലനിർത്തി. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ഗ്ലെൻ മാക്സ്വെൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ടെസ്റ്റിൽ രണ്ടാമതും ഏകദിനത്തിൽ മൂന്നാം സ്ഥാനത്തുമുള്ള കോഹ്ലി ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റുകളിലും ആദ്യ അഞ്ചിൽ ഇടംനേടുന്ന താരമാണ്. ഇംഗ്ലണ്ടിനെതിരായ പരന്പര വിജയത്തോടെ ടീം ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. 

ട്വന്‍റി20 പരന്പരയിൽ മികച്ച പ്രകടനം നടത്തിയ ജോ റൂട്ട് രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ കെ.എൽ. രാഹുൽ 15 പടികൾ കയറി 15ാം സ്ഥാനം സ്വന്തമാക്കി. ബൗളർമാരുടെ ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. പരന്പരയിലെ മിന്നുന്ന പ്രകടനത്തോടെ ജസ്പ്രീത് ബുമ്ര രണ്ടാം സ്ഥാനത്തും ആർ. അശ്വൻ എട്ടാം സ്ഥാനത്തുമെത്തി. ആശിഷ് നെഹ്റ 24ാം സ്ഥാനത്താണ്.

Follow Us:
Download App:
  • android
  • ios