ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 550 റണ്‍സ് വിജയ ലക്ഷ്യം. ഇന്ത്യ മൂന്ന് വിക്കറ്റിന് 240 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ളയര്‍ ചെയ്തു. നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. വിരാട് കോലിയുടെ പതിനേഴാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് രണ്ടു വിക്കറ്റ് നഷ്‍ടമായി.