ദില്ലി: ഐപിഎല്ലില്‍ അധികം ആരും അറിയാത്ത ഒരു റിക്കാര്‍ഡുകൂടി വിരാട് കോഹ്ലിക്കു സ്വന്തം. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിച്ച ബാറ്റ്‌സ്മാന്‍ എന്ന റിക്കാര്‍ഡാണ് കോഹ്ലി സ്വന്തം പേരിലാക്കിയത്. 1000 മിനിറ്റ് ക്രീസില്‍നിന്ന ആദ്യ താരമെന്ന റിക്കാര്‍ഡും കോഹ്ലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. 

973 റണ്‍സ് നേടി ടൂര്‍ണമെന്‍റ് ടോപ് സ്‌കോററും, മാന്‍ ഓഫ് ദ ടൂര്‍ണമെന്‍റും നേടിയ കോഹ്ലി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ മുമ്പന്‍, ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്നിങ്ങനെ നിരവധി റിക്കാഡുകള്‍ക്ക് ഉടമയായിരുന്നു.