ദുബായ്: ഐ.സി.സി. ടി20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാമത്. ഓസീസ് താരം ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്‌ഥാനത്ത്. ഫിഞ്ചുമായുള്ള ലീഡ് 40 പോയിന്റായി കോലി ഉയര്‍ത്തിയിട്ടുണ്ട്. ആദ്യ ഇരുപത് പേരില്‍ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആരും ഉള്‍പ്പെട്ടിട്ടില്ല. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും 21ഉം,45ഉം സ്‌ഥാനങ്ങളിലുണ്ട്.
റാങ്കിങില്‍ ധവാന്‍ 20 സ്‌ഥാനങ്ങളാണ് മുന്നോട്ട് കയറിയത്. ബൗളര്‍മാരില്‍ 26ആം സ്‌ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. സ്‌പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ 22 സ്‌ഥാനങ്ങള്‍ കയറി 30-മത്തെ സ്‌ഥാനത്തെത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ പരമ്പര വിജയം സ്വന്തമാക്കിയെങ്കിലും അഞ്ചാം സ്‌ഥാനത്ത് തുടരുകയാണ് ഇന്ത്യ.
