കൊളംബോ: ശ്രീലങ്കന്‍ താരം കപുഗേന്ദ്രയെ പുറത്താക്കിയ കോലിയുടെ റണ്‍ഔട്ടാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ച. ജസിപ്രിത് ഭുംറയുടെ പന്തില്‍ സിംഗിളിനു ശ്രമിച്ച കപുഗേന്ദ്ര വിരാട് കോലിയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗിന് മുന്നില്‍ വീണു. പന്ത് കൈയ്യിലെടുത്ത കോലി കണ്ണഞ്ചിപ്പിക്കും വേഗത്തില്‍ സ്റ്റംമ്പിലേക്ക് പറന്നിറങ്ങി.
മൂന്നാം അമ്പയറുടെ പരിശോധനയില്‍ ഇഞ്ചുകള്‍ മാത്രം വ്യത്യാസത്തില്‍ കപുഗേന്ദ്ര റണ്ണൗട്ടായെന്ന് തെളിഞ്ഞു. മല്‍സരത്തില്‍ രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് കപുഗേന്ദ്രക്ക് നേടാനായത്. സെഞ്ചുറി നേടിയ ശിഖര്‍ ധവാനൊപ്പം പുറത്താകാതെ 70 പന്തില്‍ 82 റണ്‍സും കോലി സ്വന്തമാക്കി. 92 ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ മുഷ്താഖിനെ പുറത്താക്കിയ ജോണ്ടി റോഡ്സിന്‍റെ പകര്‍പ്പായി കോലിയുടെ പ്രകടനം.
