മുംബൈ: അനുഷ്‌ക്ക ശര്‍മ്മയോടുളള പ്രണയം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. പ്രണയദിനത്തിലാണ് ഇത് സംഭിവിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്ലി അനുഷ്‌ക്കയോടുളള പ്രണയം തുറന്ന് പറഞ്ഞത്. അനുഷ്‌ക്ക കൂടെയുണ്ടാകുമ്പോള്‍ എനിക്കെല്ലാ ദിവസവും വാലന്റിന്‍ ദിനമാണെന്നാണ് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു.
അനുഷ്‌ക്കയോടൊപ്പം ഇരിക്കുന്ന ചിത്രവും കോഹ്ലി പോസ്റ്റ് ചെയ്തിട്ടുണ്ട്. 28കാരനായ വിരാട് കോഹ്ലിയും അനുഷ്കയും തമ്മിലുള്ള പ്രണയം കുറേ നാളായി ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്തയായിരുന്നു. ഇടക്കാലത്ത് ഇവര്‍ വേര്‍പിരിഞ്ഞതായി വാര്‍ത്ത വന്നിരുന്നു.
