Asianet News MalayalamAsianet News Malayalam

കോലി എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും; ആ ഒരെണ്ണമൊഴികെ: സ്റ്റീവ് വോ

 ഇന്ത്യന്‍ നായകന്‍ വിരാട് കോലി ക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് വോ. എന്നാല്‍ ഒരു റെക്കോര്‍ഡ് മാത്രം കോലിക്ക് കൈയെത്തിപ്പിടിക്കാനാവില്ലെന്നും സ്റ്റീവ് വോ പറഞ്ഞു. ടെസ്റ്റില്‍ ഡോണ്‍ ബ്രാഡ്മാന്റെ പേരിലുള്ള 99.99 ബാറ്റിംഗ് ശരാശരിയുടെ റെക്കോര്‍ഡ് മാത്രമാകും കോലിയ്ക്ക് അന്യമാകുകയെന്നും വോ വ്യക്തമാക്കി.

Virat Kohli Will Break All Records Except that one Says Steve Waugh
Author
Sidney, First Published Nov 4, 2018, 6:13 PM IST

സിഡ്നി: ഇന്ത്യന്‍ നായകന്‍ വിരാട് കോലി ക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് വോ. എന്നാല്‍ ഒരു റെക്കോര്‍ഡ് മാത്രം കോലിക്ക് കൈയെത്തിപ്പിടിക്കാനാവില്ലെന്നും സ്റ്റീവ് വോ പറഞ്ഞു. ടെസ്റ്റില്‍ ഡോണ്‍ ബ്രാഡ്മാന്റെ പേരിലുള്ള 99.99 ബാറ്റിംഗ് ശരാശരിയുടെ റെക്കോര്‍ഡ് മാത്രമാകും കോലിയ്ക്ക് അന്യമാകുകയെന്നും വോ വ്യക്തമാക്കി.

കളിയോടുള്ള അഭിനിവേശവും റണ്‍ദാഹവും, കായികക്ഷമതയും കോലിയെ സമകാലീനരായ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. അതുകൊണ്ടുതന്നെ ഗുരുതരമായ പരിക്കുകളൊന്നും പറ്റിയില്ലെങ്കില്‍ കോലി ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരിയൊഴികെയുള്ള റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയക്ക് നല്‍കിയ അഭിമുഖത്തില്‍ വോ പറഞ്ഞു.

ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സ് തികച്ച കോലി ഈ നേട്ടം അതിവേഗം കൈവരിക്കുന്ന ബാറ്റ്സ്മാനായിരുന്നു. ഏകദിന ക്രിക്കറ്റില്‍ 38 സെഞ്ചുറി തികച്ച കോലി ഇതില്‍ 28 എണ്ണവും നേടിയത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയായിരുന്നു.

Follow Us:
Download App:
  • android
  • ios