രാജ്കോട്ട്: പിറന്നാള്‍ ആഘോഷത്തിനിടെ വിരാട് കോലിക്ക് എട്ടിന്‍റെ പണി കൊടുത്ത് ഹര്‍ദിക് പാണ്ഡ്യ. പിറന്നാള്‍ കേക്കുപയോഗിച്ച് കോലിയുടെ ഹെയര്‍ സ്റ്റൈല്‍ തന്നെ മാറ്റി പാണ്ഡ്യ. ഒക്ടോബര്‍ 11ന് 24-ാം ജന്‍മദിനം ആഘോഷിച്ച പാണ്ഡ്യക്ക് കോലിയും സംഘവും പണികൊടുത്തിരുന്നു. രാജ്കോട്ടിലെ രണ്ടാം ട്വന്‍റിക്കു ശേഷമാണ് ഇന്ത്യന്‍ ടീം കോലിയുടെ പിറന്നാള്‍ ആഘോഷിച്ചത്.
ഒന്നാം പ്രതികാരം എന്ന തലക്കെട്ടോടെ പാണ്ഡ്യ തന്നെ കോലിക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു. ഒരുനാള്‍ എല്ലാവരുടെയും പിറന്നാള്‍ വരുമെന്നും പ്രതികാരം മധുരമാണെന്നും പാണ്ഡ്യ സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രണ്ടാം ട്വന്‍റി20യില്‍ പരാജയപ്പെട്ട ഇന്ത്യ തിരുവനന്തപുരത്തു നടക്കുന്ന അവസാന മത്സരത്തില്‍ വിജയിച്ച് പരമ്പര നേടാനുള്ള ഒരുക്കത്തിലാണ്.
