ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിനപരമ്പരയിലെ ഒന്നാമത്തെ മത്സരത്തില്‍ ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോലിക്ക് സെഞ്ച്വറി. 125 പന്തില്‍ നിന്ന് ഒമ്പത് ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 121 റണ്‍സ് ആണ് വിരാട് കോലി നേടി. ഇതോടെ സെഞ്ച്വറിയുടെ കാര്യത്തില്‍ കോലി റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡ് കോലി മറികടന്നു. കരിയറിലെ മുപ്പത്തിയൊന്നാം സെഞ്ച്വറി നേടിയ വിരാട് കോലിക്ക് മുന്നില്‍ ഇനി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മാത്രമാണ് ഉള്ളത്.


ഇരുന്നൂറു മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് കോലി സ്വന്തമാക്കി. 200 ഏകദിനങ്ങളില്‍ നിന്ന് 8,621 റണ്‍സ് നേടിയ ഡിവില്ലേഴ്സിന്‍റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ന് മത്സരത്തിനിങ്ങുമ്പോള്‍ തന്നെ കോലിക്ക് 8,767 ഉണ്ടായിരുന്നു. ഇന്നത്തെ റണ്‍സും കൂടി 8, 888 റണ്‍സായി. ഇരുന്നൂറ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡും വിരാട് കോലി സ്വന്തമാക്കി. ഏകദിനത്തില്‍ 200 മത്സരങ്ങല്‍ തികയ്‍ക്കുന്ന പതിനാലാമത്തെ ഇന്ത്യനും എഴുപത്തി രണ്ടാമത്തെ താരവുമാണ് വിരാട് കോലി.