ഇഷാന്ത് ശര്‍മ്മയുടെ 29-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ ഇഷാന്തിന് ആശംസ നേര്‍ന്ന വെടിക്കെട്ട് വീരന്‍ സേവഗ്, തന്‍റെ സ്ഥിരം ട്വിറ്റര്‍ ട്രോള്‍ ഇരയായ ഇഷാന്തിനെ ട്രോളാന്‍ മറന്നില്ല. 1840ലെ വിക്ടോറിയന്‍ ഇംഗ്ലണ്ടിലെ ഒരു സ്ത്രീയുടെ വിചിത്രഭാവമുള്ള ചിത്രവും ആശംസയോടൊപ്പം സെവാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Scroll to load tweet…

ഈ വര്‍ഷമാദ്യം ഓസ്ട്രേലിയക്കെതിരായ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെ സ്റ്റീവ് സ്മിത്തിനെ ഇഷാന്ത് ശര്‍മ്മ മുഖം ചുളിച്ച് കളിയാക്കിയിരുന്നു. അന്നത്തെ ഇഷാന്തിന്‍റെ മുഖഭാവത്തോട് യോജിക്കുന്നതാണ് വിക്ടോറിയൻ സ്ത്രീയുടെ മുഖമെന്നാണ് സെവാഗിന്റെ കമന്റ്. നിന്‍റെ പരിശീലകയെ കണ്ടെത്തിയെന്നും എപ്പോഴും സന്തോഷമായിരിക്കട്ടെയെന്നും സെവാഗിന്റെ പിറന്നാള്‍ സന്ദേഷ ട്വീറ്റ്.

സെവാഗിനെക്കൂടാതെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുഹമ്മദ് ഷമി, രോഹിത് ശര്‍മ്മ എന്നിവരും ഇഷാന്ത് ശര്‍മ്മക്ക് പിറന്നാളാശംസ നേര്‍ന്നിട്ടുണ്ട്. ജനുവരി 2016ല്‍ സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഇഷാന്ത് അവസാന ഏകദിനം കളിച്ചത്.