രാഷ്ട്രീയ പാര്‍ട്ടിയുടെ കര്‍ഷക പ്രക്ഷോഭ പരസ്യത്തില്‍ തന്റെ പേരുപയോഗിച്ചതിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. രാഷ്ട്രീയ ലോകതാന്ത്രിക് പാര്‍ട്ടിയുടേതെന്ന പോരില്‍ ഹിന്ദി പത്രത്തില്‍ വന്ന പരസ്യത്തിലാണ് സെവാഗിന്റെ പേര് ഉപയോഗിച്ചത്.
ദില്ലി: രാഷ്ട്രീയ പാര്‍ട്ടിയുടെ കര്‍ഷക പ്രക്ഷോഭ പരസ്യത്തില്‍ തന്റെ പേരുപയോഗിച്ചതിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. രാഷ്ട്രീയ ലോകതാന്ത്രിക് പാര്‍ട്ടിയുടേതെന്ന പോരില്‍ ഹിന്ദി പത്രത്തില്‍ വന്ന പരസ്യത്തിലാണ് സെവാഗിന്റെ പേര് ഉപയോഗിച്ചത്.
എന്നാല്‍ താന്‍ ദുബായിലാണെന്നും താന്‍ പോലും അറിയാത്ത ഒരു കാര്യത്തിന് തന്റെ പേരുപയോഗിച്ച ഈ ആളുകള്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും സെവാഗ് പറഞ്ഞു.
ഈ ആളുകളുമായി യാതൊരു വിധത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്നും ഇവരൊക്കെ അധികാരത്തില്‍ വന്നാല്‍ ജനങ്ങളെ എത്രമാത്രം വിഡ്ഢികളാക്കുമെന്നും സെവാഗ് ട്വിറ്ററില്‍ ചോദിച്ചു.
