ഐപിഎല്ലില്‍ കിംഗ്സ ഇലവന്‍ പഞ്ചാബിന്റെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞ് വീരേന്ദര്‍ സെവാഗ്. ട്വിറ്ററിലൂടെയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ മെന്റര്‍ സ്ഥാനം ഒഴിയുന്നകാര്യം സെവാഗ് പ്രഖ്യാപിച്ചത്. 2016 മുതല്‍ 2018 വരെയുള്ള മൂന്ന് സീസണുകളില്‍ കിംഗ്സ് ഇലവന്റെ മെന്ററും പിന്നീട് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറുമായിരുന്നു സെവാഗ്.
ചണ്ഡീഗഡ്: ഐപിഎല്ലില്‍ കിംഗ്സ ഇലവന്‍ പഞ്ചാബിന്റെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞ് വീരേന്ദര്‍ സെവാഗ്. ട്വിറ്ററിലൂടെയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ മെന്റര്‍ സ്ഥാനം ഒഴിയുന്നകാര്യം സെവാഗ് പ്രഖ്യാപിച്ചത്. 2016 മുതല്‍ 2018 വരെയുള്ള മൂന്ന് സീസണുകളില്‍ കിംഗ്സ് ഇലവന്റെ മെന്ററും പിന്നീട് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറുമായിരുന്നു സെവാഗ്.
അടുത്ത സീസണില്‍ ആര്‍ക്കൊപ്പമാകുമെന്ന കാര്യം സെവാഗ് വ്യക്തമാക്കിയിട്ടില്ല. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. രണ്ട് സീസണുകളില്‍ കിംഗ്സ് ഇലവന്റെ കളിക്കാരനെന്ന നിലയിലും കഴിഞ്ഞ മൂന്ന് സീസണുകളില്‍ മെന്റര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ട്. ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.
2014മുതല്‍ 2016 വരെയായിരുന്നു സെവാഗ് കിംഗ്സ് ഇലവന്റെ കളിക്കാരനായത്. കിംഗ്സിനായി 25 കളികളില്‍ 554 റണ്‍സും സെവാഗ് നേടി. 2014ലെ ഐപിഎല്‍ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നേടിയ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു.
അടുത്ത സീസണ് മുന്നോടിയായി സപ്പോര്‍ട്ട് സ്റ്റാഫിനെ അഴിച്ചു പണിയുന്നതിന്റെ ഭാഗമായി ന്യൂസിലന്‍ഡ് ദേശീയ ടീം പരിശീലകനായിരുന്ന മൈക് ഹെസനെ കിംഗ്സ് ഇളവന്റെ പ്രിധാന പരീശീലകനായി നിയമിച്ചിരുന്നു. ബ്രാഡ് ഹോഡ്ജിന് പകരമായിരുന്നു ഹെസനെ ടീമിന്റെ പരിശീലകനാക്കിയത്. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ കിംഗ്സ് ഇലവനായിട്ടില്ല. 2014ല്‍ ഫൈനല്‍ കളിച്ചതാണ് അവരുടെ മികച്ച നേട്ടം. കഴിഞ്ഞ സീസണില്‍ ആദ്യ അഞ്ച് കളികളും ജയിച്ചു തുടങ്ങിയ പഞ്ചാബ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
