ബി എം ഡബ്ല്യു കാര്‍ സമ്മാനിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നന്ദി പറഞ്ഞ് മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്ല്യു കാറിനരികില്‍ നില്‍ക്കുന്ന സെവാഗിന്‍റെ ചിത്രം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം പ്രിയസുഹൃത്തിന് നന്ദി പറഞ്ഞത്. 1.14 കോടി വില വരുന്ന ബിഎംഡബ്ല്യു 7 സീരിസില്‍ വരുന്ന കാറാണ് സച്ചിന്‍ സമ്മാനിച്ചത്.

ഇന്ത്യയുടെ ഒാപ്പണിങ്​ പങ്കാളികളായിരുന്നു സച്ചിനും സെവാഗും ഏറെക്കാലം. നല്ല സുഹൃദ്​ബന്ധവും ഇവർക്കിടയിലുണ്ട്​. സെവാഗ്​ വിരമിക്കുന്ന സമയത്ത്​ സച്ചി​ന്‍റെ വാക്കുകൾ ഇത്​ വ്യക്​തമാക്കുന്നത്​ കൂടിയായിരുന്നു. യഥാർഥ ചാമ്പ്യൻ എന്നായിരുന്നു സച്ചിൻ ആത്മസുഹൃത്തിന്​ നൽകിയ വിശേഷണം. സച്ചിൻ തനിക്ക്​ ടീമിൽ പ്രചോദനവും ക്രീസിന്​ പുറത്ത്​ അടുത്ത സുഹൃത്തും എന്നാണ്​ സെവാഗ്​ പറഞ്ഞിരുന്നത്​.

ഇന്ത്യയിൽ സമയത്തെ തടഞ്ഞുനിർത്താൻ കഴിയുന്നയാൾ എന്നായിരുന്നു സെവാഗ്​ 44-ാം ജന്മദിന സന്ദേശത്തിൽ സച്ചിനെ വിശേഷിപ്പിച്ചത്​. ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന സെവാഗ്​ ശരിയായ യാത്രയപ്പ്​ പോലും ലഭിക്കാതെയാണ്​ വിരമിച്ചത്​.

Scroll to load tweet…