ആന്റിഗ്വ: പൊതുവെ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ അത്ര നല്ല ഫീല്‍ഡര്‍മാരല്ല. പലരും ഫീല്‍ഡില്‍ മെല്ലെപ്പോക്കുകാരാണ് താനും. എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ ഒരപവാദമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇടം കൈയന്‍ പേസറായ വഹാബ് റിയാസ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഈ വര്‍ഷം ഇതുവരെ കണ്ട ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് കൈപ്പിടിയിലൊതുക്കി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.

63 റണ്‍സെടുത്ത് വിന്‍ഡീസിന്റെ ടോപ് സ്കോററായ റോസ്റ്റണ്‍ ചേസിനെയാണ് വഹാബ് പിന്നിലേക്ക് ഓടി പറന്നു പിടിച്ചത്. ക്യാച്ചെടുത്തശേഷം ബൗണ്ടറി ലൈനിനരികില്‍ വീണ വഹാബ് ബൗണ്ടറിയില്‍ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് നിന്നത്. കാണാം ഈ വര്‍ഷത്തെ മികച്ച ക്യാച്ചുകളിലൊന്ന്.