ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നിവിടങ്ങിലേക്ക് പര്യടനത്തിനായി പുറപ്പെടുന്ന പാക് ടീമില്‍ നിന്നാണ്  റിയാസിനെ പുറത്താക്കിയത്.

കറാച്ചി: പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസിനെ 25 അംഗ ടീമില്‍ നിന്ന് പുറത്താക്കി. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നിവിടങ്ങിലേക്ക് പര്യടനത്തിനായി പുറപ്പെടുന്ന പാക് ടീമില്‍ നിന്നാണ് റിയാസിനെ പുറത്താക്കിയത്. ഇതോടെ പേസറുടെ ക്രിക്കറ്റ് കരിയര്‍ ഏറെകുറെ തീരുമാനമായി.

റിയാസിനെ ഒഴിവാക്കിയതിന് കളിയോടുള്ള സമീപനം ശരിയല്ലെന്നായിരുന്നു കോച്ച് മിക്കി അര്‍തറുടെ ഉത്തരം. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഒരു കളി പോലും വഹാബ് റിയാസ് പാക്കിസ്ഥാനെ വിജയിപ്പിച്ചിട്ടുമില്ലെന്ന് പറഞ്ഞു. ഏറെ നാളായി ടീമിനൊപ്പമുള്ള താരങ്ങള്‍ ടീമിനെ വിജയിപ്പിക്കുവാന്‍ പോന്ന പ്രകടനം പുറത്തെടുക്കുന്നില്ലെങ്കില്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതാണ് നല്ലതെന്ന് മിക്കി ആര്‍തര്‍ പറഞ്ഞു. 

വലിയൊരു തീരുമാനമാണ് വഹാബ് റിയാസിനെ ഒഴിവാക്കുകയെന്നത്. എന്നാല്‍ പുതിയ ഒട്ടനവധി യുവ താരങ്ങള്‍ പുതുതായി പാക്കിസ്ഥാന്‍ നിരയിലേക്ക് അവസരത്തിനായി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 25 അംഗ സംഘത്തില്‍ നിന്ന് 16 അംഗത്തെയാണ് പാക്കിസ്ഥാന്‍ സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുക.