പാക്കിസ്ഥാനില്‍ നിന്നുള്ള കൊച്ചുതാരത്തിന്‍റെ പ്രകടനം ശ്രദ്ധേയമാകുന്നു
അബോട്ടാബാദ്: പേസ് ഇതിഹാസം വസീം അക്രത്തിന്റെ ഇടംകൈയന് ബൗളിംഗ് ഓര്മ്മിപ്പിക്കുന്ന പാക്കിസ്ഥാന് ബാലന് സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടിയിരുന്നു. അക്രത്തിന്റെ പ്രതാപകാലത്തെ പേസും സ്വിങും കൊച്ചുമിടുക്കന്റെ ബൗളിംഗില് പ്രകടമായിരുന്നു. എന്നാല് പാക്കിസ്ഥാന് പേസ് ഫാക്ടറിയില് നിന്നുള്ള മറ്റൊരു ബാലനാണ് ഇപ്പോള് സമൂഹമാധ്യമങ്ങളിലെ താരം.
അബോട്ടാബാദ് മലനിരകളില് നിന്നുള്ള എഹ്സാനുള്ള എന്ന ഒമ്പത് വയസുകാരനാണ് ഈ കുട്ടി വിസ്മയം. എന്നാല് ബൗളിംഗില് മാത്രമല്ല ബാറ്റിംഗിലും വിസ്മയിപ്പിക്കുന്നു എന്നതാണ് എഹ്സാനുള്ളയെ വ്യത്യസ്തനാക്കുന്നത്. വലംകൈയന് ബാറ്റ്സ്മാനും ബൗളറുമാണ് എഹ്സാനുള്ള.
