ഹൈദരാബാദ് ഇന്നിങ്‌സിന്റ എട്ടാം ഓവറിലായിരുന്നു അദ്ഭുത ക്യാച്ച്.

ബംഗളൂരു: മികച്ച ക്യാച്ചിനുള്ള മത്സരത്തില്‍ ട്രന്റ് ബൗള്‍ട്ടും സഞ്ജു സാംസണും മാത്രമല്ല. എബി ഡി വില്ലിയേഴ്‌സും കൂടെയുണ്ട്. അത്രത്തോളം മനോഹരമായിരുന്നു ആ ക്യാച്ച്. ഹൈദരാബാദ് ഇന്നിങ്‌സിന്റ എട്ടാം ഓവറിലായിരുന്നു അദ്ഭുത ക്യാച്ച്. മൊയീന്‍ അലി എറിഞ്ഞ ആദ്യ പന്തില്‍ അലക്‌സ് ഹെയ്ല്‍സിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ചര്‍ച്ചയാകുന്നത്. 

ഡീപ് മിഡ് വിക്കറ്റിലേക്ക് ഒരു ബുള്ളറ്റ് ഷോട്ട് തൊടുത്തു. അതിര്‍ത്തിക്ക് അപ്പുറത്തേക്ക് പോകുമെന്ന് ഉറപ്പിച്ച് ഷോട്ട്. എന്നാല്‍ ബൗണ്ടറി ലൈനിനടുത്ത് അദ്ഭുതം സംഭവിച്ചു. ഓടിയെത്തിയ ഡിവില്ലിയേഴ്‌സ് വായുവില്‍ ചാടി ഉയര്‍ന്ന് പന്ത് ഒറ്റക്കൈ കൊണ്ട് കൈപ്പിടിയിലൊതുക്കി. ക്യാച്ചിന്റെ വീഡിയോ കാണാം..