അക്രത്തിന്‍റെ പേസും സ്വിങും ഓര്‍മ്മിപ്പിച്ച് പാക്കിസ്ഥാന്‍ ബാലന്‍

ലാഹോര്‍: ക്രിക്കറ്റില്‍ എക്കാലത്തും മികച്ച പേസര്‍മാരെ കൊണ്ട് വിസ്മയിപ്പിച്ച രാജ്യമാണ് പാക്കിസ്ഥാന്‍. ഇടംകൈയന്‍ പേസര്‍മാരില്‍ വസീം അക്രമായിരുന്നു പാക്കിസ്ഥാന്‍റെ എക്കാലത്തെയും അപകടകാരിയായ ബൗളര്‍. അക്രത്തിന്‍റെ ശരവേഗവും സ്വിങുമായിരുന്നു തൊണ്ണൂറുകളില്‍ പാക്കിസ്ഥാന്‍റെ വജ്രായുധം. 

പിന്‍കാലത്ത് അക്രത്തിനെ അല്‍പമെങ്കിലും ഓര്‍മ്മിച്ച ഇടംകൈയന്‍ പേസര്‍ മുഹമ്മദ് ആമിറാണ്. അക്രത്തിന്‍റെ പേസും സ്വിങും ആമിറിന്‍റെ പന്തുകളില്‍ ആരാധകര്‍ക്ക് കാണാനായി. ഇപ്പോള്‍ ഇരുവരെയും ഓര്‍മ്മിപ്പിച്ച് പുത്തന്‍ താരോധയം പ്രവേശനം ചെയ്തിരിക്കുകയാണ് പാക്കിസ്ഥാനില്‍. എന്നാല്‍ ഈ തീപാറും ബൗളര്‍ ഒരു ബാലനാണെന്നതാണ് ആരാധകരെ അതിശയിപ്പിക്കുന്നത്. 

പാക്കിസ്ഥാനില്‍ നിന്നുള്ള ഈ അത്ഭുത ബാലന്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായിക്കഴിഞ്ഞു. അവസരങ്ങളുടെ വാതിലുകള്‍ തുറന്നാല്‍ ഈ ഇതിഹാസ ബാലനെ ഭാവിയില്‍ ലോക ക്രിക്കറ്റിന്‍റെ തലപ്പത്ത് കാണാം.

Scroll to load tweet…