ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് എയ്ഞ്ചല്‍ ഡി മരിയ. കോര്‍ണറില്‍ നിന്ന് തൊടുത്ത മഴവില്‍ ഗോളിയെ കാഴ്‌ച്ചക്കാരനാക്കി വലയില്‍ തുളച്ചുകയറി. 

പാരിസ്: ഫുട്ബോള്‍ ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം പിറന്നിട്ടുള്ള കോര്‍ണര്‍ കിക്ക് ഗോള്‍ സ്വന്തമാക്കി പാരിസ് സെയ്ന്‍റ് ജര്‍മന്‍ സ്‌ട്രൈക്കര്‍ എയ്ഞ്ചല്‍ ഡി മരിയ. ഫ്രഞ്ച് ലീഗ് വണ്ണില്‍ നിമെസിനെതിരെയാണ് ഡിമരിയ കോര്‍ണര്‍ കിക്ക് നേരിട്ട് വലയിലെത്തിച്ചത്. 

Scroll to load tweet…

മരിയയുടെ മഴവില്ലിന് മുന്നില്‍ നിമെസ് പ്രതിരോധതാരങ്ങള്‍ക്കും ഗോളിക്കും കാഴ്ച്ചക്കാരാകാനേ കഴിഞ്ഞുള്ളൂ. ലീഗ് 1 സീസണില്‍ മരിയയുടെ ആദ്യ ഗോളാണിത്. മരിയയെ കൂടാതെ നെയ്‌മറും എംബാപ്പെയും കവാനിയും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ പിഎസ്‌ജി 4-2ന് വിജയിച്ചു. 

Scroll to load tweet…
Scroll to load tweet…